സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യ സെക്രട്ടറിയും പിന്നീട് സോവിയറ്റ് യൂണിയന്‍ പ്രസിഡെന്‍റുമായ നികിത ക്രൂഷ്ചേവ്, സ്റ്റാലിന്റെ ഒരു കടുത്ത അനുയായിയായിരുന്നു. സോവിയറ്റ് യൂണിയന്റെ പ്രസിഡന്‍റായി സ്ഥാനമേറ്റ ക്രൂഷ്ചേവ്, സ്റ്റാലിന്‍ ഭരണകാലത്തെ പല നയങ്ങളും മാറ്റാന്‍ ശ്രമിച്ചു.
ഒരിക്കല്‍ ഒരു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു ക്രൂഷ്ചേവ്. സ്റ്റാലിന്റെ ഭരണകാലത്തെ വീഴ്ചകള്‍ എടുത്തു പറഞ്ഞു പ്രസംഗിച്ചു കൊണ്ടിരുന്ന ക്രൂഷ്ചെവിന് കേള്‍വിക്കാരുടെ ഇടയില്‍ നിന്നും ഒരു കുറിപ്പ് കിട്ടി.
"ഇപ്പോള്‍ സ്റ്റാലിന്റെ നയങ്ങളെ വിമര്‍ശിച്ചു കൊണ്ടിരിക്കുന്ന താങ്കള്‍, അദ്ദേഹത്തിന്റെ പല നയങ്ങളെയും അദ്ദേഹത്തിന്റെ ഭരണസമയത്ത് എതിര്‍ത്തിരുന്നില്ലല്ലോ? മാത്രമല്ല, സ്റ്റാലിന് മുഴുവന്‍ പിന്തുണയും കൊടുത്തിരുന്നു. എന്തു കൊണ്ടാണ് സ്റ്റാലിന്റെ തെറ്റുകള്‍ക്കെതിരെ താങ്കള്‍ അന്ന് മൌനം പാലിച്ചിരുന്നത്?" ഇതായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.
കുറിപ്പ് വായിച്ച ക്രൂഷ്ചേവ് അത്യധികം കോപത്തോടെ ചോദിച്ചു.
"ആരാണീ കുറിപ്പെഴുതിയത്?"
സദസ്സില്‍ നിന്നും മറുപടിയില്ലായിരുന്നു. പരിപൂര്‍ണ നിശബ്ദത.
"ചോദിച്ചതു കേട്ടില്ലേ? ആരാണീ കുറിപ്പെഴുതിയത്? ധൈര്യമുണ്ടെങ്കില്‍ മുന്നോട്ട് വരൂ"
ഒരാളും മുന്നോട്ട് വന്നില്ല.
പെട്ടെന്ന് ശാന്തനായ ക്രൂഷ്ചേവ് ആ കുറിപ്പ് ഉറക്കെ വായിച്ചു കൊണ്ട് ഇങ്ങനെ മറുപടി പറഞ്ഞു.
"ഈ കുറിപ്പെഴുതിയ ആള്‍ എന്തുകൊണ്ടാണോ ഇപ്പോള്‍ മിണ്ടാതെയിരിക്കുന്നത്, അതേ കാരണം കൊണ്ട്തന്നെയാണ് ഞാനും സ്റ്റാലിന്റെ ഭരണ കാലത്ത് അദ്ദേഹത്തിനെതിരെ ശബ്ദിക്കാതിരുന്നത്!"
0 Comments