ദൈവമേ കൈതൊഴാം ദൈവമേ.. പ്രാര്‍ത്ഥനാ ഗാനം Daivame Kaithozhaam Kelkkumaaraakanam Prayer Song

 വയലാറിന്‍റെ വരികള്‍ക്ക് ദേവരാജന്‍ ഈണം നല്‍കിയ അച്ഛനും ബാപ്പയും എന്ന ചിത്രത്തിലെ ഗാനം


ദൈവമേ കൈതൊഴാം ദൈവമേ
സര്‍വചരാചര ചൈതന്യസാരമേ
സച്ചിദാനന്ദ സ്വരൂപമേ
ദൈവമേ കൈതൊഴാം ദൈവമേ

നക്ഷത്രങ്ങള്‍ക്കിടയില്‍ നിന്നീ
അക്ഷയപാത്രം നീ നല്‍കീ
നന്മനിറഞ്ഞൊരീ ഭൂമിയില്‍ ഞങ്ങള്‍ക്ക്നി
ന്മുഖഛായകള്‍ നല്‍കീ
നമസ്കരിപ്പൂ നമസ്കരിപ്പൂ നന്ദിയുള്ളവര്‍ ഞങ്ങള്‍
ദൈവമേ....

കൃസ്തുവും കൃഷ്ണനും നീയല്ലോ
ബുദ്ധനും നബിയും നീയല്ലോ
ഒന്നായ നിന്നെ രണ്ടെന്നു കണ്ടവര്‍
അന്ധന്മാരല്ലോ
ദൈവമേ..

ദു:ഖങ്ങള്‍ക്കു കിടന്നു മയങ്ങാന്‍
സ്വപ്നകുടീരം നീ നല്‍കീ
നിത്യതപസ്സിതു നീന്തിക്കടക്കുവാന്‍
നെഞ്ചിലെ കണ്ണുകള്‍ നല്‍കി
നമസ്കരിപ്പൂ നമസ്കരിപ്പൂ
നന്ദിയുള്ളവര്‍ ഞങ്ങള്‍
ദൈവമേ..




Post a Comment

0 Comments