അകതാരില്‍ അറിവിന്‍റെ നാളം കൊളുത്തിയ... പ്രാര്‍ത്ഥനാ ഗാനം - Akatharil Arivinte Nalam Koluthiya Prayer Song

അകതാരില്‍ അറിവിന്‍റെ നാളം കൊളുത്തിയ
അഖിലാണ്ഡ നായകാ നിന്‍റെ മുമ്പില്‍
കൃപ തേടി നനവാര്‍ന്ന മിഴി കൂപ്പി നില്‍പ്പൂ
കനിവിന്‍റെ കരളേ കൈവിടല്ലേ...

പലജാതി പലഭാഷ പലദേശമെങ്കിലും
പലതില്ല ഞങ്ങളില്‍ ഒരു ചോരമാത്രം
ഒരുമിച്ചൊരൊറ്റ മനസ്സായ് ചരിക്കുവാന്‍
തുണയെകി രക്ഷിക്ക ലോകനാഥാ...

എറിയുന്ന കരളില്‍ കനലാളിക്കത്തുമ്പോള്‍
അരുതാത്ത ചിന്തകള്‍ നിനവില്‍ നിന്നുയരുമ്പോള്‍
പിടയുന്ന നെഞ്ചില്‍ തൃക്കൈയ്യാല്‍ സ്നേഹത്തിന്‍
തെളിനീര്‍ തളിക്കണം തമ്പുരാനേ...
തെളിനീര്‍ തളിക്കണം തമ്പുരാനേ...

Post a Comment

0 Comments