കടങ്കഥകള്‍ 3


കൂടുതല്‍ കടങ്കഥകള്‍ 2



1. അരിപ്പുള്ളി നായരും, തേങ്ങാപ്പുള്ളി നായരും കൂടി
മുളപ്പുള്ളി നായരുടെ വീട്ടില്‍ വിരുന്ന് ചെന്നു
കോല്‍പ്പുള്ളി നായര്‍ കുത്തിപ്പുറത്താക്കി!

2. മുതുകത്തുമുള്ളനും ചന്തയ്ക്ക്  പോയി

3. കുളിക്കാന്‍ പോകുമ്പോള്‍ വെളുത്തമ്മ
കുളിച്ച് വരുമ്പോള്‍ പൊന്നമ്മ!

4. അകത്ത് പോയപ്പോൾ പച്ച,
പുറത്ത് വന്നപ്പോൾ ചുവപ്പ്.

5. ആവശ്യക്കാരൻ വാങ്ങുന്നില്ല, 
വാങ്ങുന്നവൻ ഉപയോഗിക്കുന്നില്ല, 
ഉപയോഗിക്കുന്നവൻ അറിയുന്നില്ല

6. അങ്ങേലെ മുത്തീം മുക്കിലിരിക്കും, 
ഇങ്ങേലെ മുത്തീം മുക്കിലിരിക്കും

7. അച്ഛനൊരു പട്ടുതന്നു, 
മുക്കീട്ടും മുക്കീട്ടും നനയുന്നില്ല. 

8. അമ്മ തൊട്ടാലും അമ്മയെ തൊട്ടാലും മകനില്ലാതാവും

9. അമ്പാട്ടെ പട്ടിക്കു മുമ്പോട്ടു വാല്

10. അടി പാറ, നടു വടി, മീതെ കുട.

ഉത്തരമറിയില്ലെങ്കിലും, ഉത്തരം ശരിയാണോ എന്നറിയാനും ഇവിടെ ക്ലിക്ക് ചെയ്യുക

1. പുട്ട്
(അരിപ്പൊടിയും തേങ്ങ ചുരണ്ടിയതും മുളന്തണ്ടിലിട്ട് വേവിച്ചുണ്ടാക്കുന്ന പുട്ട് വെന്ത് കഴിഞ്ഞാല്‍ ഒരു കോല്‍ (വടി) കൊണ്ട് കുത്തി പുറത്തെടുക്കാറില്ലേ)

2.  ചക്ക

(പാവയ്ക്കയും (കയ്പ്പക്ക) ഇതിനൊരുത്തരമാണ്)

3. പപ്പടം

(വെളുത്ത പപ്പടം പൊരിച്ചെടുക്കുമ്പോള്‍ പൊന്നിന്‍ നിറമാകും) 

4.  വെറ്റില മുറുക്കുന്നത്

5. ശവപ്പെട്ടി

6. ചൂല്‍

(സാധാരണ ചൂല്‍ വീടിന്‍റെ ഒരു മൂലയില്‍ ആണല്ലൊ വെയ്ക്കാറുള്ളത്)

7. ചേമ്പില

(വെള്ളം തട്ടിയാലും നനയാത്തത് കൊണ്ട്. താമരയിലയും ഇതിനുത്തരമാണ്)

8. തീപ്പെട്ടിയും കോലും 

9. ചിരവ

(ചിരവയുടെ നാക്ക് ആണ് ഇവിടെ വാല്‍ എന്ന് പറയുന്നത്)

10. ചേന 


https://minutaste.blogspot.com/

 

 



Post a Comment

0 Comments